Ultimate magazine theme for WordPress.

വെടിനിർത്തലിനുള്ള ഇടപെടലുകൾ ഇസ്രായേൽ തടസപ്പെടുത്തുന്നു; ഈജിപ്ത് വിട്ടെന്ന് ഹമാസ്

 

കെയ്റോ: ഇസ്രയേലുമായി സമാധാന ഉടമ്പടിയിൽ ധാരണയായില്ലെന്നും തങ്ങളുടെ പ്രതിനിധികൾ ഈജിപ്‌ത് വിട്ടുവെന്നും ഹമാസ്.
ഈജിപ്തിൽ വെച്ചാണ് ചർച്ചകൾ പുരോഗമിച്ചിരുന്നത്. ഗസയിൽ വെടിനിർത്തൽ നടപ്പാക്കുന്നതിന് മധ്യസ്‌തരുടെ എല്ലാ
ഇടപെടലുകളും ഇസ്രായേൽ തടസപ്പെടുത്തിയെന്ന് മുതിർന്ന ഹമാസ് ഉദ്യോഗസ്ഥൻ സമി അബു സുഹരി പറഞ്ഞു.

ഗസയിലെ ആക്രമണങ്ങൾ അവസാനിപ്പിക്കണം, സൈന്യത്തെ പിൻവലിക്കണം, ഗസയിലേക്ക് സഹായങ്ങൾ എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കണം, കുടിയിറക്കപ്പെട്ട ജനങ്ങൾ തിരിച്ചുവരുന്നുണ്ടെന്ന് ഉറപ്പാക്കണം തുടങ്ങിയ ഹമാസിൻ്റെ ആവശ്യങ്ങൾ യിസ്രായേൽ നിരസിച്ചതായി അദ്ദേഹം പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.