കോതമംഗലം: നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ അതിദാരുണമായി കൊല്ലപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തിയും അധികാരികളുടെ നിരുത്തരവാദപരമായ സമീപനത്തിൽ പ്രതിഷേധിച്ചും കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിട്ടും വനം വകുപ്പ് അധികൃതരും അധികാരികളും കുറ്റകരമായ അനാസ്ഥയാണ് ഈ വിഷയത്തിൽ പുലർത്തുന്നതെന്ന് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടി.
