Ultimate magazine theme for WordPress.

പെൺകുട്ടി ആൺകുട്ടിയേക്കാൾ മോശമാണെന്ന ചിന്ത അവസാനിപ്പിക്കേണ്ട കാലമായി: ഹൈക്കോടതി

 

കൊച്ചി∙ പെൺകുട്ടി ആൺകുട്ടിയേക്കാൾ മോശമാണെന്ന ചിന്ത അവസാനിപ്പിക്കേണ്ട കാലമായെന്നും സ്ത്രീയുടെ ഗർഭപാത്രത്തിലാണു ജീവൻ ഉടലെടുക്കുന്നതെന്ന് ഓർക്കണമെന്നും ഹൈക്കോടതി. ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയ നിരോധന നിയമപ്രകാരം നടപടി ആവശ്യപ്പെട്ടു യുവതി നൽകിയ ഹർജി പരിഗണിക്കവെയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാക്കാലുള്ള പരാമർശം. ആൺകുട്ടിക്കു ജന്മം നൽകാൻ വേണ്ട നിർദേശങ്ങൾ ഭർതൃവീട്ടുകാർ യുവതിക്കു കൈമാറിയിട്ടുണ്ടെങ്കിൽ അത് അധാർമികമാണ്. എന്നാൽ ഏതു നിയമം ബാധകമാകുമെന്ന് ഇപ്പോൾ വ്യക്തതയില്ലെന്നു കോടതി പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.