Ultimate magazine theme for WordPress.

കർണാടക വൈ പി എ സുവിശേഷയോഗത്തിനു തുടക്കം

ബംഗ്ളൂരു : ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് യുവജന വിഭാഗമായ വൈ പി ഇ യുടെ ആഭിമുഖ്യത്തിൽ മാർച്ച്‌ 2-3 തീയതികളിൽ കൊത്തന്നൂർ കെ. ആർ. സി ചർച്ച് ഓഫ് ഗോഡ് ഹാളിൽ സുവിശേഷയോഗം നടക്കും.

ദിവസവും വൈകിട്ട് ആറുമുതൽ ഒൻപതുവരെ നടക്കുന്ന യോഗത്തിൽ പാസ്റ്റർമാരായ ജോ തോമസ് ( ബംഗളൂരു ),സാജൻ ജോയ് (ബംഗളൂരൂ) എന്നിവർ ദൈവ വചനം പ്രസംഗിക്കും.

ബ്ര.സാംസൺ ചെങ്ങന്നൂർ ഗാനശുശ്രുഷ നിർവഹിക്കും.
വൈപിഇ പ്രസിഡന്റ്‌ പാസ്റ്റർ വിൽ‌സൺ കെ.ചാക്കോ,സെക്രട്ടറി ബ്രദർ ജെസ്വിൻ ഷാജി,ട്രഷറർ ബ്രദർ കെ.എസ്.സൂരജ്,വൈ.പി. ഇ ബോർഡ്‌ അംഗങ്ങളായ ജോസ് വി.ജോസഫ്,പാ.ജോബിൻ വിൽ‌സൺ,പാ.ജോബി സാമുവേൽ,സാം തോമസ് എന്നിവർ നേതൃത്വം നൽകും.

 

Sharjah city AG