മുംബൈ: കാൻസർ അതിജീവിച്ചവർക്ക് വീണ്ടും രോഗം ബാധിക്കുന്നത് 30 ശതമാനത്തോളം പ്രതിരോധിക്കാൻ കഴിവുള്ള മരുന്ന് കണ്ടെത്തിയതായി മുൻനിര കാൻസർ ചികിത്സാ ആശുപത്രിയായ മുംബൈ ടാറ്റ മെമ്മോറിയൽ സെൻററിലെ ഗവേഷകർ അറിയിച്ചു. വെറും 100 രൂപ മാത്രമാണ് ഗുളികയ്ക്ക് വില വരുന്നത്. ഈ ഗുളിക കഴിച്ചാൽ രോഗത്തെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.
റേഡിയേഷൻ, കീമോ തെറാപ്പി എന്നിവയുടെ പാർശ്വഫലങ്ങൾ കുറയ്ക്കാൻ കഴിയും.10 വർഷം എടുത്താണ് മരുന്ന് വികസിപ്പിച്ചത്. ഏറ്റവും ചെലവ് കുറഞ്ഞ കാൻസർ ചികിസ്തയാണ് ഇതെന്നും ഗവേഷക സംഘത്തിലെ അംഗവും ടാറ്റാ മെമ്മോറിയൽ സെന്ററിലെ സീനിയർ സർജനുമായ ഡോ. രാജേന്ദ്ര ബാഡ്വെ പറഞ്ഞു.വായ, ശ്വാസകോശം, പാൻക്രിയാസ് എന്നിവയെ ബാധിക്കുന്ന കാൻസറിന് ഈ മരുന്ന് കൂടുതൽ ഫലപ്രദമാണ്.
മരുന്ന് ഉപയോഗത്തിനുള്ള അനുമതിക്കായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ അപേക്ഷിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനകം വിപണയിൽ എത്തിക്കാം എന്നാണ് പ്രതീക്ഷ. “ഒരു ദശാബ്ദത്തോളമായി ടാറ്റ ഡോക്ടർമാർ ഈ ടാബ്ലെറ്റ് കണ്ടെത്താനായി പ്രവർത്തിക്കുകയായിരുന്നു. ടാബ്ലെറ്റ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. ഈ ടാബ്ലെറ്റിന് അംഗീകാരം നൽകാൻ ടി ഐ എഫ് ആർ ശാസ്ത്രജ്ഞർ എഫ് എസ് എസ് എ ഐയിൽ അപേക്ഷിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചതിന് ശേഷം ഇത് ജൂൺ – ജൂലൈ മുതൽ വിപണിയിൽ ലഭ്യമാകും . മനുഷ്യരിലെ കാൻസർ കോശങ്ങൾ എലികളിൽ കടത്തി വിട്ടായിരുന്നു പരീക്ഷണം. തുടർന്ന് കീമോ തെറാപ്പിയും റേഡിയോ തെറാപ്പിയും നടത്തിയതോടെ കാൻസർ കോശങ്ങൾ നശിച്ച് ക്രൊമാറ്റിവ് കണികകളായി. അവ രക്തത്തിലൂടെ ശരീരത്തിന്റെ മറ്റിടങ്ങളിലെ ആരോഗ്യകരമായ കോശങ്ങളിൽ പ്രവേശിക്കുകയും കാൻസർ മാറുകയും ചെയ്തു എന്നാണ് ഡോ. രാജേന്ദ്ര ബാഡ്വെ പറഞ്ഞിരിക്കുന്നത്.
