Ultimate magazine theme for WordPress.

ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം; റദ്ദാക്കി സുപ്രീംകോടതി

 

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് റദ്ദാക്കി ചീഫ് ജ സ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്. ഇലക്ടറൽ ബോണ്ട് പൗരന്റെ വിവരാവകാശത്തെ ലംഘിക്കുന്നുവെന്നും കമ്പനി നിയമത്തിൽ ഭേദഗതി വരുത്തിയത് ഭരണഘടന വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനയെക്കുറിച്ച് അറിയാൻ വോട്ടർമാർക്കും പാർട്ടിയിലെ അംഗങ്ങൾക്കും അവകാശമുണ്ട്. കള്ളപ്പണം ഒഴിവാ ക്കാനുള്ള ഏകമാർഗമല്ല ഇലക്ടറൽ ബോണ്ടന്നും സുപ്രീംകോടതി വ്യക്തമാക്കി. കള്ളപ്പണം തടയാനെന്ന പേരിൽ വിവരങ്ങൾ രഹസ്യമാക്കി വയ്ക്കാനാകില്ല. അത് ഭരണഘടനാ ലംഘനമാണ്. സംഭാവന നൽകുന്നവർക്ക് പാർട്ടിയിൽ കൂടുതൽ സ്വാധീനം ലഭിക്കും. ഇലക്ടറൽ ബോണ്ട് വിവരാവകാശ നിയമം ലംഘിക്കുന്നു വെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

Sharjah city AG
Leave A Reply

Your email address will not be published.