Ultimate magazine theme for WordPress.

സുപ്രധാന വിധിക്ക് പിന്നാലെ, ഖത്തര്‍ സന്ദര്‍ശനം പ്രഖ്യാപിച്ച് മോദി, ആദ്യം യുഎ ഇ

ന്യൂഡല്‍ഹി: മലയാളി ഉള്‍പ്പെടെയുള്ള എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളുടെ വധശിക്ഷ ഇളവ് ചെയ്ത് വെറുതെ വിട്ടതിനു പിന്നാലെ ഖത്തര്‍ സന്ദര്‍ശനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേരത്തെ യുഎഇ സന്ദര്‍ശനം പ്രഖ്യാപിച്ചിരുന്നു എങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ഖത്തര്‍ കൂടി സന്ദര്‍ശിക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ കത്ര പറഞ്ഞു.ഖത്തറുമായി സഹകരണം ശക്തമാക്കാനാണ് ഇന്ത്യയുടെ തീരുമാനം ഇതിന്റെ ഭാഗമായിട്ടാണ് മോദിയുടെ ദോഹ സന്ദര്‍ശനം. എട്ട് മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ച ഖത്തര്‍ നടപടി അന്തര്‍ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു. എല്ലാവരും ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. മോദിയുടെ നയതന്ത്ര വിജയമായി ബിജെപി ഇതിനെ വിലയിരുത്തുന്നതിനിടെയാണ് പുതിയ സന്ദര്‍ശനം പ്രഖ്യാപിച്ചത്. ആദ്യം മോദി യുഎഇ സന്ദര്‍ശിക്കും.
8.4 ലക്ഷം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന രാജ്യമാണ് ഖത്തര്‍. കൂടുതലും മലയാളികളാണ്. ഖത്തറിലെ സ്വദേശികളുടെ ഇരട്ടി വരും ആ രാജ്യത്തെ ഇന്ത്യക്കാരുടെ എണ്ണം. എട്ട് നാവികരെയും വിട്ടയക്കാനുള്ള ഖത്തര്‍ അമീറിന്റെ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തിരുന്നു. ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായ എട്ട് പേരെയും ഖത്തര്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരിക്കെയാണ് നയതന്ത്ര ഇടപെടലുണ്ടായതും മോചിപ്പിച്ചതും.

Sharjah city AG
Leave A Reply

Your email address will not be published.