Ultimate magazine theme for WordPress.

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് പാസ്സാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം

ഉത്തരാഖണ്ഡ്: ഏകീകൃത സിവില്‍ കോഡ് പാസാക്കുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം നടത്താന്‍ തീരുമാനിച്ച് ഉത്തരാഖണ്ഡ്. ഫെബ്രുവരി അഞ്ചിനാണ് ഒരു ദിവസം മാത്രമുള്ള സമ്മേളനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സിവില്‍ കോഡിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി മുന്‍ ജഡ്ജി രഞ്ജന പ്രകാശ് ദേശായ് അടങ്ങുന്ന അഞ്ചംഗ സമിതിയെ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം മേയില്‍ നിയമിച്ചിരുന്നു.

2022ലെ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനമായിരുന്നു സിവില്‍ കോഡ്. പുതിയ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ കമ്മിറ്റിയും പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ഉത്തരാഖണ്ഡ് സിവില്‍ കോഡ് പാസാക്കിയാല്‍ ബിജെപി ഭരിക്കുന്ന ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങളും ഇത് പാസാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫെബ്രുവരി രണ്ട്, മൂന്ന് ദിവസങ്ങളിലായി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന. റിപ്പോര്‍ട്ടില്‍ പൂര്‍വിക സ്വത്തുക്കളിലെ പെണ്‍മക്കളുടെ തുല്യാവകാശം, ലിംഗസമത്വം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നുണ്ടെങ്കിലും സ്ത്രീകളുടെ വിവാഹപ്രായം 21 വയസായി ഉയര്‍ത്താനുള്ള നിര്‍ദേശം റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് സൂചന.

Sharjah city AG