Ultimate magazine theme for WordPress.

ഐപിസി കണ്ണൂർ സെന്റർ കൺവൻഷൻ

കരുവൻഞ്ചാൽ : ഐപിസി കണ്ണൂർ സെന്റർ കൺവൻഷൻ ഫെബ്രുവരി 2 മുതൽ 4 വരെ കരുവൻഞ്ചാൽ നടുപ്പറമ്പിൽ കൺവൻഷൻ സെന്ററിൽ നടക്കും. സെന്റർ ശുശ്രുഷകൻ പാസ്റ്റർ എം.ജെ. ഡോമനിക് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ സാം മാത്യു, പ്രിൻസ് റാന്നി, രാജു ആനിക്കാട്, തോമസ് മാത്യു ചാരുവേലി, വർക്കി എബ്രഹാം കാച്ചാണത്തു, ഷീല ദാസ് എന്നിവർ വിവിധ സെക്ഷനുകളിൽ പ്രസംഗിക്കും. വൈകിട്ടു 6 മണി മുതൽ പൊതുയോഗം ഉണ്ടായിരിക്കും. ഫെബ്രുവരി 3 രാവിലെ 10 മുതൽ 12 വരെ വുമൺസ് ഫെലോഷിപ്പ് സമ്മേളനം, ഉച്ചയ്ക്ക് 3 മുതൽ 5വരെ പി വൈ പി എ, സൺഡേ സ്കൂൾ സംയുക്ത വാർഷിക സമ്മേളനങ്ങൾ എന്നിവയും നടക്കും. ഞായറാഴ്ച രാവിലെ 9.30മുതൽ ആരംഭിക്കുന്ന സംയുക്ത ആരാധനായോടെ കൺവൻഷൻ സമാപിക്കും. പാസ്റ്റർമാരായ ടി.ബി റെജി, പി.ജെ ജോസ്, ജോർജ് തോമസ്, ജോൺ വി. ജേക്കബ് എന്നിവർ നേതൃത്വം നൽകും.

Sharjah city AG