Ultimate magazine theme for WordPress.

കൊവിഡിന് ഇതുവരെ സ്ഥിരീകരിക്കാത്ത പുതിയ ജനിതകമാറ്റം

ടോക്യോ: കൊറോണ വൈറസിന് വീണ്ടും പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബ്രിട്ടണില്‍ പുതിയ വകഭേദം കണ്ടെത്തിയതിനു പിന്നാലെ ജപ്പാനിലാണ് ഇതുവരെ സ്ഥിരീകരിക്കാത്ത പുതിയ വകഭേദം കണ്ടെത്തിയത്. ബ്രസീലില്‍ നിന്നെത്തിയ നാലു യാത്രക്കാരില്‍ പുതിയ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.
ബ്രസീലിലെ ആമസോണ്‍ സ്റ്റേറ്റില്‍ നിന്നാണ് വൈറസ് ബാധിതര്‍ ജപ്പാനിലെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ വൈറസിന് 12 ജനിതകമാറ്റങ്ങളുണ്ടെന്നും അതില്‍ രണ്ടെണ്ണമാണ് ബ്രിട്ടണിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയതെന്നും ബ്രിസീല്‍ പറയുന്നു. ജനുവരി രണ്ടിനാണ് യാത്രക്കാര്‍ ടോക്യോ വിമാനത്താവളത്തിലെത്തിയത്. ഒരാള്‍ക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടപ്പോള്‍ മറ്റൊരു യാത്രക്കാരന് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ജപ്പാനില്‍ കണ്ടെത്തിയത് ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ വൈറസുകളില്‍നിന്ന് വേറിട്ടതാണെന്നാണ് റിപ്പോര്‍ട്ട്. ഈ വൈറസിനെതിരെ നിലവിലെ വാക്‌സിന്‍ ഫലപ്രദമാകുമോ എന്ന കാര്യത്തില്‍ ഗവേഷണം പുരോഗമിക്കുകയാണ്.

Sharjah city AG