Ultimate magazine theme for WordPress.

ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടിയുമായി ഓർത്തഡോക്സ്‌ സഭ

കോട്ടയം: ഓർത്തഡോക്സ്‌ സഭയുടെ റാന്നി നിലയ്ക്കൽ ഭദ്രാസനത്തിലെ വൈദീകനായ പ്രഫ. ഡോ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടി. സഭയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളിൽ നിന്നുംഅദ്ദേഹത്തെ അന്വേഷണ വിധേയമായി മാറ്റി നിർത്തിയതായി കാതോലിക്കാ ബാവാ അറിയിച്ചു.

ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തയ്ക്ക് എതിരെ സാമൂഹ്യ മാധ്യമങ്ങൾ വഴി അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ഭദ്രാസനത്തിലെ വൈദികനെതിരെ ചാനൽ ചർച്ചയിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതിനെ തുടർന്നാണിത്. സഭാ മക്കളെ നേർവഴി നടത്തേണ്ട ഒരു വൈദികന്റെ ഭാഗത്ത് നിന്നുണ്ടായ ഈ ഹീനമായ പ്രവർത്തനം പൊതു സമൂഹംപോലും അത്ഭുതത്തോടെയാണ് ശ്രവിച്ചത്.

” ഒരു പുരോഹിതനും അധ്യാപകനുമെന്ന നിലയിൽ തികച്ചും മാതൃകാപരമായി പെരുമാറേണ്ട ഒരു വ്യക്തിയിൽ നിന്നും ഇത്തരത്തിലുള്ള അപലപനീയവും ധിക്കാരപരവുമായ പെരുമാറ്റം അത്യന്തം ഖേദകരമാണ്. സഹോദര വൈദീകനെതിരെ പരാതി ഉന്നയിക്കുവാൻ സഭാപരമോ നിയമപരമോ ആയ നടപടികൾ സ്വീകരിക്കാമെന്നിരിക്കെ ചാനൽ ചർച്ചയിൽ പരസ്യമായി കുറ്റാരോപണം നടത്തിയത്, ഒരു അച്ചടക്കമുള്ള വൈദീകന് ചേർന്നതല്ല. ഇക്കാരണങ്ങളാൽ അന്വേഷണത്തിനു നിയോഗിച്ചിരിക്കുന്ന സമിതി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ സഭയുടെ പൗരോഹിത്യത്തിനടുത്ത എല്ലാ ചുമതലകളിൽനിന്നും അദ്ദേഹത്തെ മാറ്റിയിരിക്കുകയാണ്” ബാവാ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ച്
എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഫാ. വി . എം. എബ്രഹാം വാഴക്കൽ, അഡ്വ. കെ. കെ. തോമസ് എന്നിവർ സഭാ നേതൃത്വത്തിന് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.

Leave A Reply

Your email address will not be published.