Ultimate magazine theme for WordPress.

പൗലോസിനെ പോലെ പ്രവർത്തിക്കുന്ന യുവജനങ്ങൾ ഉണ്ടാകണം: പാ. ഗ്ലാഡ്സൺ വർഗീസ് ഷാർജ

 

കുട്ടിക്കാനം: യുവ സമൂഹം പാലോസിനെ പ്പോലെ പ്രവർത്തിക്കണമെന്ന് പാ. ഗ്ലാഡ്സൺ വർഗീസ് പ്രസ്താവിച്ചു.
കുട്ടിക്കാനം മാർ ബസേലിയോസ്‌ ക്രിസ്ത്യൻ കോളേജിൽ നടന്ന ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് 64-മത് ജനറൽ ക്യാമ്പ് ക്യാംപിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നഷ്ടപ്പെട്ടതിനെ തിരിച്ചു പിടിക്കാൻ നമുക്ക് കഴിയണം. പൗലോസിനെ പോലെ കാലഘട്ടത്തിന് അനുസരിച്ച് പ്രവർത്തിക്കുന്നവരെയാണ് ഈ യുഗത്തിന് ആവശ്യം – അദ്ദേഹം കൂട്ടി ചേർത്തു.

ക്യാമ്പിന്റെ രണ്ടാം ദിവസം കാത്തിരിപ്പ് യോഗത്തിൽ പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ് ഷാർജയുടെ ശുശ്രൂഷയിൽ, 400ൽ അധികം യുവതി യുവാക്കൾ പരിശുദ്ധത്മഅഭിക്ഷേകം പ്രാപിക്കുകയും, 200ൽ അധികം കുഞ്ഞുങ്ങൾ സുവിശേഷവേലയ്ക്ക് വേണ്ടി സമർപ്പിക്കുകയും ചെയ്തു. ഷാർജ ചർച്ച് ഓഫ് ഗോഡ് സഭ ശുശ്രൂഷകനാണ് പാസ്റ്റർ ഗ്ലാഡ്‌സൺ.

26ന് തുടങ്ങിയ ക്യാമ്പ് 28 ന് ഉച്ചക്ക് 1.30ന് സഭയുടെ ഇന്റർനാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ തോമസിന്റെ ആശിർവാദത്തോട് പിരിഞ്ഞു. ക്യാമ്പിൽ 1500 ഓളം ആളുകൾ പങ്കെടുത്തു. ദൈവവചന ക്ലാസുകൾ ,മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം, ഗ്രൂപ്പ് തിരിച്ചുള്ള കൗൺസിലിംഗ് സെഷനുകൾ, മ്യൂസിക് നൈറ്റ്, കുട്ടികൾക്കായി സി ഇ എം കിഡ്സ് എന്നിവ ക്യാമ്പിന്റെ പ്രത്യേകതകൾ ആയിരുന്നു. ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജോമോൻ ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ തോമസ്, ജനറൽ ട്രഷറർ പാസ്റ്റർ ടോണി തോമസ്, ജനറൽ കോർഡിനേറ്റർ പാസ്റ്റർ ഹാബേൽ പി ജെ തുടങ്ങിയവർ നേതൃത്വം നൽകി.

Sharjah city AG