കോട്ടയം: പവർ വിഷൻ ടിവി ചാനൽ സിഇഒയും ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) മുൻ രാജ്യാന്തര ട്രഷററുമായ ബ്രദർ സജി പോളിന്റെ മാതാവ് ഏലിയാമ്മ പാലോസ് (92) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം വ്യാഴം (28/12) 8ന് കഞ്ഞിക്കുഴിയിലുള്ള മകൻ്റെ വസതിയിലെ ശുശ്രൂഷക്ക് ശേഷം 12.30ന് മൂലേടം ഐപിസി സഭാ സെമിത്തേരിയിൽ. കെഎസ്ഇബി റിട്ട. ഉദ്യോഗസ്ഥയാണ്. ഭർത്താവ്: പരേതനായ എം.എം. പൗലോസ് (കെഎസ്ഇബി റിട്ട. ഉദ്യോഗസ്ഥൻ). മറ്റു മക്കൾ: മാത്യു പോൾ, ജേക്കബ് പോൾ, ബ്ലെസി , ലൗലി. മരുമക്കൾ: ജെസി , അശ്വതി, കുഞ്ഞുമോൾ, എബി ഏബ്രഹാം, ബിജു.
