Ultimate magazine theme for WordPress.

ഗോൾഡൻ ജൂബിലി കൺവൻഷനും സമ്മേളനവും ഇന്ന് മുതൽ

 

തിരുവനന്തപുരം: കർമ്മേൽ അസംബ്ലീസ് ഒഫ് ഗോഡ് ചർച്ച് കന്യാകുളങ്ങര സുവർണ്ണ ജൂബിലി നിറവിൽ . 1973 – ൽ സ്ഥാപിതമായ സഭയുടെ ഗോൾഡൻ ജൂബിലി കൺവെൻഷനും സമ്മേളനവും ഡിസംബർ 21 മുതൽ 24 വരെ ഏ.ജി. കർമ്മേൽ ഗ്രൗണ്ടിൽ നടക്കും.പാസ്റ്റർ സജു ചാത്തന്നൂർ ഡോ. കെ ജെ മാത്യു, റവ.ടി.ജെ. സാമുവൽ എന്നിവർ പ്രഭാഷണം നടത്തും. പാസ്റ്റർ ബാബു ദാനിയേൽ & ടീം ഗാന ശുശ്രൂഷ നയിക്കും. ഡിസം. 24 ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ നടക്കുന്ന ഗോൾഡൻ ജൂബിലി സമ്മേളനത്തിൽ റവ.ടി.ജെ.സാമുവൽ അനുഗ്രഹ പ്രഭാഷണം നടത്തും. രാഷ്ട്രീയ സാമൂഹ്യ മേഖലയിൽ ഉള്ളവർ ആശംസകൾ അറിയിക്കും. സുവനീർ പ്രകാശനം, മുൻ കാലങ്ങളിൽ ശുശ്രൂഷിച്ച ദൈവദാസന്മാരെ ആദരിക്കൽ തുടങ്ങിയ പരിപാടികൾ ഗോൾഡൻ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് നടക്കും. പാസ്റ്റർ ഡി. കുഞ്ഞുമോൻ നേതൃത്വം നൽകും.

Sharjah city AG