Ultimate magazine theme for WordPress.

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ചിൽഡ്രൻസ് ഫെസ്റ്റ് 2024 തീം റിലീസ് ചെയ്തു

 

 

തിരുവല്ല : തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വി.ബി.എസ്സായ ചിൽഡ്രൻസ് ഫെസ്റ്റിന്റെ 2024ലെ തീം റിലീസ് ചെയ്തു. തിരുവല്ല കൊമ്പാടിയിലുള്ള മാർത്തോമാ റിട്രീറ്റ് സെന്ററിൽ വെച്ചു നടന്ന തിമഥി ലീഡർഷിപ്പ് മീറ്റിലാണ് 2024ലേക്കുള്ള ചിൽഡ്രൻസ് ഫെസ്റ്റ് തീം റിലീസ് ചെയ്തത്.

യോഹന്നാന്റെ സുവിശേഷം പത്താം അദ്ധ്യായം ഒൻപതാം വാക്യം ആധാരമാക്കി തയ്യാറാക്കിയിരിക്കുന്ന “സിസ്റ്റം അൺലോക്ക്” എന്നതാണ് ചിന്താവിഷയം. ബ്രദർ ഏബ്രാഹം ഫിലിപ്പോസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ പുനലൂർ ബഥെൽ ബൈബിൾ കോളേജ് പ്രിൻസിപ്പൽ ഡോ. ജെയിംസ് ജോർജ് തീം റിലീസ് ചെയ്തു.

ഡിസംബർ 12 മുതൽ 14 വരെ കുട്ടിക്കാനത്തുളള തേജസ് ആനിമേഷൻ സെന്ററിൽ വെച്ച് ചിൽഡ്രൻസ് ഫെസ്റ്റിന്റെ മാസ്റ്റേഴ്സ് ട്രെയ്നിങ് നടക്കും. ട്രെയ്നിങ്ങിൽ പങ്കെടുക്കാൻ താലപര്യമുള്ളവർ ബന്ധപ്പെടുക. Tel. 9656217909

Sharjah city AG