Ultimate magazine theme for WordPress.

ഹൈദരാബാദിൽ നാലുനില കെട്ടിടത്തിൽ തീപ്പിടിത്തം 9 മരണം

 

 

ഹൈദരാബാദിലെ നമ്പള്ളിയിലെ ബസാർ ഘട്ട് പ്രദേശത്തെ നാല് നില കെട്ടിടത്തിലെ കെമിക്കൽ ഗോഡൗണിൽ രാവിലെയുണ്ടായ തീപിടിത്തത്തിൽ ഒമ്പത് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
തീ ഗോഡൗണിനെ മുഴുവൻ വിഴുങ്ങിയതോടെ പരിസരത്തെ ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തി.ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്റെ (ഡിആർഎഫ്) ടീമുകളും നാല് ഫയർ എഞ്ചിനുകളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നാമ്പള്ളി പോലീസ് സംഘം സ്ഥലത്തുണ്ട്. പ്രാഥമിക അന്വേഷണത്തിൽ, രാസവസ്തുക്കൾ വൻതോതിൽ അനധികൃതമായി സൂക്ഷിച്ചിരുന്നതിനാൽ പടക്കം പൊട്ടിത്തെറിച്ചതാകാം സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

Sharjah city AG