Ultimate magazine theme for WordPress.

ഗാസയിലെ ജനങ്ങൾ ഒഴിയണമെന്ന് അന്ത്യശാസനം

 

ടെല്‍ അവീവ് : ഉടന്‍ കരയുദ്ധം ആരംഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഗാസായിലെ 11 ലക്ഷം ജനങ്ങളോട് ഉടന്‍ ഒഴിയണമെന്ന് ഇസ്രായേൽ അന്ത്യശാസനം നല്‍കി. ഹമാസിനെതിരായ യുദ്ധം ഏഴാം ദിവസത്തേക്ക് കടക്കവെയാണ് ഇസ്രായേൽ സൈന്യം അന്ത്യശാസനം നൽകിയത്. ഗാസ നഗരത്തില്‍ ശക്തമായ സൈനിക നടപടി ഉടനെന്ന് സൈന്യം മുന്നറിയിപ്പു നല്‍കി. കരയുദ്ധം തുടങ്ങിയാല്‍ നേരിടുമെന്ന് ഹമാസും വ്യക്തമാക്കി. ഈ ഒഴിപ്പിക്കൽ നിങ്ങളുടെ സ്വന്തം സുരക്ഷക്ക് വേണ്ടിയാണെന്ന് ഗസ്സയിലെ ജനങ്ങൾക്ക് നൽകിയ അന്ത്യശാസനത്തിൽ പറയുന്നു. മറ്റൊരു അറിയിപ്പ് ലഭിച്ചാൽ മാത്രമേ നിങ്ങൾക്ക് ഗാസ സിറ്റിയിലേക്ക് മടങ്ങാൻ കഴിയൂവെന്നും സുരക്ഷാ വേലിയുടെ പ്രദേശത്തെക്ക് സമീപിക്കരുതെന്നും അന്ത്യശാസനത്തിൽ വ്യക്തമാക്കുന്നുണ്ട്. ഗസ്സയിൽ ഇസ്രായേൽ കരയുദ്ധത്തിനുള്ള സന്നാഹങ്ങൾ ഒരുക്കി കാത്തിരിക്കുകയാണ്. ഈ ഘട്ടത്തിൽ നൽകിയ മുന്നറിയിപ്പ് ഏറെ അപകട സാധ്യത ഉള്ള ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. യു എന്‍ അഭയാര്‍ഥി ഏജന്‍സി തെക്കന്‍ ഗാസയിലേക്ക് പ്രവര്‍ത്തനം മാറ്റിയിട്ടുണ്ട്.

Sharjah city AG