Ultimate magazine theme for WordPress.

നൈജീരിയയില്‍ കന്യാസ്ത്രീകളെയും സെമിനാരി വിദ്യാര്‍ത്ഥിയെയും തട്ടിക്കൊണ്ടുപോയി

 

 

അബൂജ: തെക്കന്‍ നൈജീരിയയിലെ ഇമോ സംസ്ഥാനത്തില്‍ നിന്ന് മൂന്ന്‍ കന്യാസ്ത്രീകളും സെമിനാരി വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ 5 പേരെ തട്ടിക്കൊണ്ടുപോയി. മിഷ്ണറി ഡോട്ടേഴ്സ് ഓഫ് മാറ്റര്‍ എക്ലേസ്യ സന്യാസ സമൂഹാംഗങ്ങളാണ് സന്യാസിനികള്‍. ഒക്ടോബര്‍ 5-ന് കന്യാസ്ത്രീകളില്‍ ഒരാളുടെ അമ്മയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ പോകുന്ന വഴിക്ക് എംബാനോയിലേക്കുള്ള റോഡില്‍വെച്ചാണ് ഇവര്‍ തട്ടിക്കൊണ്ടുപോകപ്പെട്ടത്. തട്ടിക്കൊണ്ടുപോകലിന് ഇരയായ സന്യാസിനികളെയും മറ്റുള്ളവരേയും കുറിച്ച് നിലവില്‍ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് മിഷ്ണറി ഡോട്ടേഴ്സ് ഓഫ് മാറ്റര്‍ എക്ലേസ്യ അറിയിച്ചു. മിഷ്ണറി സണ്‍സ് ഓഫ് ഹോളി ട്രിനിറ്റി സമൂഹാംഗമാണ് സെമിനാരി വിദ്യാര്‍ത്ഥി.

Sharjah city AG