Ultimate magazine theme for WordPress.

പന്തളം സെന്റർ സോദരി സമാജത്തിനു നവ നേതൃത്വം

പന്തളം : ഐപിസി പന്തളം സെന്റർ സോദരി സമാജത്തിനു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കുളനട ഐപിസി ശാലോം ഹാളിൽ നടന്ന പൊതുയോഗത്തിൽ സെൻർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ജോർജ് അധ്യക്ഷനായിരുന്നു.

സിസ്റ്റർ ജോയമ്മ ബേബി (പ്രസിഡന്റ്), സിസ്റ്റർ സാറാമ്മ സാമുവൽ, സിസ്റ്റർ പൊടിയമ്മ ജോസഫ് (വൈസ് പ്രസിഡണ്ടുമാർ), സിസ്റ്റർ ആലീസ് കുഞ്ഞുമോൻ (സെക്രട്ടറി), സിസ്റ്റർ ബിനി ബിജു (ജോയിന്റ് സെക്രട്ടറി), സിസ്റ്റർ ലിജോ ബെൻസൺ (ട്രഷറാർ), അലൻ ഷാജി (പബ്ലിസിറ്റി കൺവീനർ)

പ്രസിഡണ്ട് സിസ്റ്റർ ജോയമ്മ ബേബി ഐപിസി കാരക്കാട് സഭാംഗവും ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജം ട്രഷററും ആണ്. സിസ്റ്റർ സാറമ്മ ശമുവേൽ ഐപിസി പന്തളം സെൻട്രലിലെ സീനിയർ ശുശ്രൂഷകനും പാസ്റ്റർ പി കെ ശമുവേൽ കുട്ടിയുടെ സഹധർമ്മിണിയും ഐപിസി പുലക്കടവ് സഭാംഗവുമാണ് ആണ്. സിസ്റ്റർ പൊടിയമ്മ ജോസഫ് ഐപിസി പന്തളം സെൻട്രൽ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പിഡി ജോസഫിന്റെ സഹധർമ്മിണിയും ഐപിസി പന്തളം സഭാംഗവുമാണ്. സെക്രട്ടറി ആലീസ് കുഞ്ഞുമോൻ ഐപിസി കുളനട ശാലോം സഭ അംഗവും കുമ്പനാട് സോണൽ ഭാരവാഹിയുമാണ്. ജോയിൻ സെക്രട്ടറി ബിനി ബിജു ഐപിസി ഉള്ളന്നൂർ സഭാംഗമാണ്. ട്രഷറർ സിസ്റ്റർ ലിജോ ബെൻസൺ ഐപിസി പുന്തല സഭാ ശുശ്രൂഷകൻ പാസ്റ്റർ ബെൻസൺ വി യോഹന്നാന്റെ സഹധർമ്മിണിയും ബൈബിൾ സ്കൂൾ അധ്യാപികയും കൗൺസിലറും ആണ്. പബ്ലിസിറ്റി കൺവീനർ സിസ്റ്റർ അലൻ ഷാജി ഐപിസി പെനിയേൽ തുമ്പോൺ സഭാംഗമാണ്.

Sharjah city AG