Ultimate magazine theme for WordPress.

കർത്താവിന്റെ വരവിനായി സഭ ഒരുങ്ങുക: മാർത്തോമ്മ മെത്രാപ്പോലിത്ത

ഷാർജ മർത്തോമ്മാ സുറിയാനി സഭയുടെ നാല്പത്തിയാറാമത് ഇടവക ദിനത്തോട് അനുബന്ധിച്ചാണ് തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലിത്ത യു എ ഇ സന്ദർശിച്ചത്

ഷാർജ: കർത്താവിന്റെ വരവ് ഏറ്റവും ആസന്നമാണെന്നും വിശ്വാസികൾ അതിനായി ഒരുങ്ങണമെന്നും മലങ്കര മർത്തോമ്മ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലിത്ത.

ഷാർജ മാർത്തോമാ ഇടവകയുടെ നാൽപത്തിയാറാമത് ഇടവക ദിനത്തോട് അനുബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇടവക വികാരി റവ. മാത്യു എബ്രഹാം, റവ ഡോക്ടർ കെ സി വർഗീസ്, റവ. രഞ്ജിത് ഉമ്മൻ, റവ ജിജോ വർഗീസ് എന്നിവർ ശുശ്രൂഷകളിൽ നേതൃത്വo വഹിച്ചു.

മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ സ്വന്തമായി ദേവാലയം പണിതുയർത്തിയ ആദ്യത്തെ മർത്തോമ്മ ഇടവകയാണ് ഷാർജ. 1978 ൽ രൂപം കൊണ്ട ഈ ഇടവകയിൽ ഇപ്പോൾ
മൂവായിരത്തിലധികം കുടുംബങ്ങളുണ്ട്.

ദേവാലയത്തിന്റെ പണിയുമായി ബന്ധപ്പെട്ട് യു എ ഇ യിലെ ഉന്നത ഭരണാധികാരികളുമായി സംസാരിച്ചതൊക്കെ നല്ല ഓർമകളായി മനസിൽ നിലനിൽക്കുന്നുണ്ടെന്ന് മെത്രാപ്പോലിത്ത ക്രിസ്ത്യൻ ലൈവിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

Sharjah city AG