Ultimate magazine theme for WordPress.

ക്രൈസ്തവസാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

കോട്ടയം : സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ക്രൈസ്തവസാഹിത്യ അക്കാദമിയുടെ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രശസ്ത എഴുത്തുകാരയ പി.എസ്. ചെറിയാൻ, ജെ.സി.ദേവ് ,ടി.ജെ. ജോഷ്വാ എന്നിവരാണ് 2023 ലെ അവാർഡിന് അർഹരായവർ. സെപ്.1 ന് കൂടിയ അവാർഡ് പ്രഖ്യാപനയോഗത്തിൽ  അക്കാദമി പ്രസിഡണ്ട് ടോണി ഡി. ചെവ്വൂക്കാരൻ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് പാസ്റ്റർ ബാബു ജോർജ് പത്തനാപുരം, ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, ട്രഷറർ ലിജോ വർഗീസ് പാലമറ്റം, ജോയിന്റ് സെക്രട്ടറി എം.വി.ബാബു കല്ലിശ്ശേരി, മീഡിയ കൺവീനർ സാം കൊണ്ടാഴി എന്നിവർ സന്നിഹിതരായിരുന്നു. ഒക്ടോബർ അവസാനം കോട്ടയത്ത് നടക്കുന്ന വാർഷിക സമ്മേളനത്തിൽ അവാർഡുകൾ സമ്മാനിക്കും.

Sharjah city AG