Ultimate magazine theme for WordPress.

ഐ പി സി റാന്നി ഈസ്റ്റ്‌ സെന്ററിന് പുതിയ ഭരണസമിതി

റാന്നി: ഇന്ത്യാ പെന്തകോസ്ത് ദൈവസഭ റാന്നി ഈസ്റ്റ്‌ സെന്ററിന് പുതിയ ഭരണ സമിതി നിലവിൽ വന്നു. സെപ്റ്റംബർ 10 ന് റാന്നി ടൗൺ ബെഥെൽ ചർച്ചിൽ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ 78 അംഗ സെന്റർ ജനറൽ ബോഡി യോഗത്തിൽ 2023-25 വർഷത്തേക്ക് പ്രസിഡന്റ്‌ പാസ്റ്റർ വർഗീസ് എബ്രഹാം, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ എബി പി. സാമൂവൽ, സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു റാന്നി, ജോയിന്റ് സെക്രട്ടറി എം. റ്റി. രാജു (പ്രസാദ്), ട്രെഷറർ ജോൺ സ്കറിയ എന്നീ എക്സിക്യൂട്ടീവ് സമിതി, ഇന്റർണൽ ഓഡിറ്റർ ബോണി കുര്യാക്കോസ്, സീനിയർ ശുശ്രൂഷകർ ഡോക്ടർ എബ്രഹാം വർഗീസ്, പാസ്റ്റർ കെ.എസ്. മത്തായി ഉൾപ്പെടെ 42 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

Sharjah city AG