Ultimate magazine theme for WordPress.

പാകിസ്ഥാനിൽ ചര്‍ച്ചുകള്‍ക്ക് നേരെയുള്ള ആക്രമണം; 60 പേർ കൂടി അറസ്റ്റിൽ

ലാഹോര്‍: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ 21 ക്രിസ്ത്യന്‍ പള്ളികളില്‍ നടത്തിയ ആക്രമണത്തില്‍ 60 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോട് കൂടി അറസ്റ്റിലായവരുടെ എണ്ണം 200 കടന്നെന്ന് പഞ്ചാബ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പൊലീസ് (ഐ.ജി.പി) ഡോ. ഉസ്മാന്‍ അന്‍വർ പറഞ്ഞു.
ജറന്‍വാല സംഭവത്തില്‍ ഞങ്ങള്‍ 60പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 200 ആയി. വീഡിയോ ഫൂട്ടേജിലൂടെയാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചത്. പ്രതികളെ ശിക്ഷിക്കുന്നതിനുള്ള എല്ലാത്തരം തെളിവുകളും തീവ്രവാദ വിരുദ്ധ കോടതിയില്‍ പൊലീസ് ഹാജരാക്കും. ഈ കേസിലൂടെ ഞങ്ങള്‍ മാതൃക സൃഷ്ടിക്കും,’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Sharjah city AG