Ultimate magazine theme for WordPress.

പിവൈപിഎ കോട്ടയം സൗത്ത് യൂത്ത് റിട്രീറ്റ്

കോട്ടയം:പിവൈപിഎ കോട്ടയം സൗത്ത് ഒരുക്കുന്ന യൂത്ത് റിട്രീറ്റ് 2023 ഓഗസ്റ്റ് 28, 29 തീയതികളിൽ ഐ. പി. സി കോട്ടയം തിയോളജിക്കൽ സെമിനാരിയിൽ നടക്കും.ഐപിസി കോട്ടയം സൗത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോയി ഫിലിപ്പ് ഉത്ഘാടനം നിർവഹിക്കും. ‘ക്രിസ്തുവിൽ വസിക്കുക’ എന്നതാണ് ചിന്താവിഷയം.വിവിധ സെഷനുകളിലായി പാസ്റ്റർ കെ. ജെ തോമസ്, പാസ്റ്റർ എബി എബ്രഹാം, ഇവാ. അഷർ ജോൺ, ഇവാ. ടോംസ് ഡാനിയേൽ, ഡോ. സന്ദീപ് കരുനാഗപ്പള്ളി എന്നിവർ ക്ലാസ് നയിക്കും. ബ്രദർ ജീസൺ ജോർജിന്റെ നേതൃത്വത്തിൽ ഉള്ള ബോവനെർഗ്ഗസ് ബാൻഡിനോട് ചേർന്ന് ബ്രദർ ഷാരൺ വർഗീസ്, ബ്രദർ ഗ്ലാഡ്സൺ ശാസ്താംകോട്ട എന്നിവർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.കൗൺസിലിംഗ്, അപ്പോളജിറ്റിക്സ് സെഷൻ,വിവിധ ആക്ടിവിറ്റികൾ തുടങ്ങിയവയും ക്യാമ്പിൽ ഉണ്ടാവും. കുട്ടികൾക്കായുള്ള പ്രത്യേക സെഷനുകൾ എക്സൽ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ നടക്കും.പാസ്റ്റർ സുധീർ വർഗീസ് ക്യാമ്പിന്റെ ജനറൽ കൺവീനർ ആയും പാസ്റ്റർ ജേക്കബ് വർഗീസ് ജോയിന്റ് കൺവീനർ ആയും പ്രവർത്തിക്കുന്നു.

Sharjah city AG