Ultimate magazine theme for WordPress.

ബെഥേൽ കേരള ചർച്ച് വാർഷിക കൺവൻഷൻ ഇന്ന് മുതൽ

കാനഡ: കാനഡയിലെ ഒന്റാറിയോ പ്രൊവിൻസിലുള്ള ബെഥേൽ കേരള മിസ്സിസ്സാഗ, നയാഗ്ര ചർച്ചുകളുടെ വാർഷിക കൺവൻഷൻ ഇന്ന് മുതൽ , 5, 6 തീയതികളിൽ വൈകുന്നേരം 6:30 മുതൽ നടക്കും. ഓഗസ്റ്റ് 4, 5 തീയതികളിൽ 395 നോർത്ത് പാർക്ക്‌ ഡ്രൈവ് എന്ന വിലാസത്തിൽ ബ്രാംപ്റ്റണിൽ വച്ചും, ആറാം തീയതി 6009 വാലി വേ നയാഗ്ര ഫോൾസ് എന്ന വിലാസത്തിൽ നയഗ്രയിൽ വച്ചും നടക്കും. സഭാശുശ്രുഷകൻ പാസ്റ്റർ ടിജോ മാത്യു ഉത്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ അനുഗ്രഹീത സുവിശേഷ പ്രഭാഷകരായ റവ ഡോ കെ ജെ മാത്യു പുനലൂർ, റവ ഡോ കോശി വൈദ്യൻ യു എസ് എ, റവ ബാബു ചെറിയാൻ പിറവം എന്നിവർ ദൈവ വചനം പ്രസംഗിക്കും. പാസ്റ്റർ എബിൻ അലക്സിന്റെ നേതൃത്വത്തിൽ ബെഥേൽ ഹാർമണീസ് വർഷിപ് ടീം സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകും. ആറാം തീയതി ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനക്കും കർത്തൃമേശ ശുശ്രൂഷകൾക്കും പാസ്റ്റർ ടിജോ മാത്യു നേതൃത്വം നൽകും. ഞായറാഴ്ച വൈകുന്നേരം 6:30 മുതൽ ആരംഭിക്കുന്ന പൊതു യോഗത്തോടെ കൺവൻഷൻ സമാപിക്കും. ഈ മഹാസമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സഭാഭാരവാഹികൾ അറിയിച്ചു.

Sharjah city AG