Ultimate magazine theme for WordPress.

ആഗോള കത്തോലിക്ക യുവജന സംഗമത്തിനു നാളെ തുടക്കം

ലിസ്ബൺ: 151 രാജ്യങ്ങളിൽ നിന്നായി ലക്ഷകണക്കിന് യുവജനങ്ങള്‍ പങ്കെടുക്കുന്ന ആഗോള കത്തോലിക്ക യുവജന സംഗമത്തിനു നാളെ പോർച്ചുഗലിലെ ലിസ്ബൺ നഗരത്തിൽ തുടക്കമാകും. സംഗമം ഓഗസ്റ്റ് 6 വരെ നീളും. ഇന്ത്യയില്‍ നിന്ന്‍ മലയാളികള്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. യുവജനസംഗമത്തിന് വേദിയാകുന്ന ലിസ്ബൺ പ്രശസ്തമായ മരിയൻ തീർത്ഥാടന കേന്ദ്രമായ ഫാത്തിമയിൽ നിന്നും 75 മൈലുകൾ മാത്രം അകലെയാണ്.

ഇതാദ്യമായാണ് ലിസ്ബണ്‍ ലോക യുവജന സംഗമത്തിന് വേദിയാകുന്നത്. ഫ്രാന്‍സിസ് പാപ്പയും സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. “മറിയം എഴുന്നേറ്റ് ധൃതിയില്‍ പുറപ്പെട്ടു” (ലൂക്ക 1:39) എന്ന ബൈബിള്‍ വാക്യമാണ് ഇക്കൊല്ലത്തെ യുവജന ദിനത്തിന്റെ മുദ്രാവാക്യമായി ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത്.

Sharjah city AG