മലയാളി യു കെ യിൽ നിര്യാതനായി.
മലയാളി യു കെ യിൽ നിര്യാതനായി.
മലയാളി യു കെ യിൽ നിര്യാതനായി.
ബ്രിസ്റ്റോൾ : തിരുവല്ല സ്വദേശിയായ ശ്രീ റേ തോമസ് (46 വയസ്സ്) ബ്രിസ്റ്റോളിൽ മരണമടഞ്ഞു. കാന്‍സര്‍ ചികിത്സയിലായിരുന്ന ശ്രീ റേ തോമസ് ഡിസംബർ 16 ബുധനാഴ്ച്ച രാവിലെ സൗത്ത്മീഡ് ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്.
വീട്ടില്‍ ചികിത്സയിലിരിക്കേ കോവിഡ് ബാധിക്കുകയും തുടര്‍ന്ന് ഇദ്ദേഹത്തെ സൗത്ത്മീഡ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍ രോഗം കലശലായതോടെ എട്ടു ദിവസം മുമ്പ് വെന്റിലേറ്ററിലേക്ക് മാറ്റി. ആരോഗ്യ നില പിന്നീട് വഷളാകുകയും മരണമടയുകയും ചെയ്യുകയായിരുന്നു.
ഭാര്യ ശ്രീമതി സിബില്‍ സൗത്ത്മീഡ് ആശുപത്രിയില്‍ ജോലി ചെയ്യുന്നു. മക്കൾ : റെനീറ്റ, സ്റ്റിഫ്‌ന, ആന്‍ഡ്രിയ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
