Ultimate magazine theme for WordPress.

ബംഗളൂരു- പത്തനംതിട്ട റൂട്ടില്‍ കര്‍ണ്ണാട് ബസ്സിന് അനുമതി

പത്തനംതിട്ട: അന്തര്‍ സംസ്ഥാന കരാര്‍ പ്രകാരം കര്‍ണ്ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബംഗളൂരുവില്‍ നിന്നു പത്തനംതിട്ടയിലേക്ക് അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസ് തുടങ്ങും . കര്‍ണ്ണാടക ആര്‍ടിസിയുടെ അംബാരി ഉത്സവ് ലക്ഷ്വറി ബസാണ് സര്‍വ്വീസ് ആരംഭിക്കുന്നത്. കേരളത്തിലെക്ക് പുതുതായി മൂന്ന് സര്‍വ്വീസുകളാണ് കര്‍ണ്ണാടക ആരംബിക്കുന്നത്. പത്തനംതിട്ടയിലേക്കുള്ള സര്‍വ്വീസുകളാണ് കര്‍ണ്ണാടക ആരംഭിക്കുന്നത്. പത്തനംതിട്ടയിലേക്കുള്ള സര്‍വീസ് മലയോര പാത വഴി വേണമെന്നാവശ്യം ശക്തമായിട്ടുണ്ട്. അന്തര്‍ സംസ്ഥാന ബസ്സുകളെല്ലാം ദേശിയപാതകളിലൂടെയും എംസി റോഡുകളിലൂടെയും ആണ് ഓടുന്നത്. എന്നാല്‍ സമപ കാലത്ത് മലയോര പാതയിലൂടെ കെഎസ്അര്‍ടിസി കൂടുതല്‍ ദീര്‍ഘദൂര സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ബളൂരു, മംഗലാപൂരം ഭാഗങ്ങളിലേക്ക് സ്വകാര്യ ബസ്സുകളും ഓടുന്നുണ്ട്.
പത്തനംതിട്ടയില്‍ നിന്നും റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , ഈരാറ്റപേട്ട , പാലാ, മൂവാറ്റുപുഴ വഴി സര്‍വ്വീസ് വേണമെന്നാണ് ആവശ്യം . ഈ ഭാഗങ്ങളില്‍ നിന്ന് കര്‍ണ്ണാടകയിലേക്ക് പോകാനുള്ളത്. റെയില്‍വേ യാത്രാ സൗകര്യം പോലുമില്ലാത്ത ഭാഗങ്ങലാണിത്. ജോലിക്കാര്‍ , ബിസിനസുകാര്‍, വിദ്യാര്‍ത്ഥികള്‍ എനിനവര്‍ക്കൊക്കെ മലയോര പാതയിലൂടെയുള്ള അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസ് അറെ പ്രയോജനപ്പെടും.

Sharjah city AG