Ultimate magazine theme for WordPress.

ന്യൂനപക്ഷ സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണനയിലില്ല :സ്മൃതി ഇറാനി

ഡൽഹി : ന്യൂനപക്ഷ സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. ലോക്സഭയിൽ കോൺഗ്രസ് അംഗം കെ. മുരളീധരന്‍റെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ന്യൂനപക്ഷങ്ങൾക്ക് നല്കിയിരുന്ന മൗലാന ആസാദ് ഫെലോഷിപ്പും പ്രീമെട്രിക് സ്കോളർഷിപ്പുകളും നിർത്തലാക്കിയിരുന്നു. ഇത് പുനസ്ഥാപിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യങ്ങൾ ഉയർന്നിരുന്നു.

Sharjah city AG