Ultimate magazine theme for WordPress.

ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്ട് 49-ാമത് വാർഷിക കൺവെൻഷൻ

ആലപ്പുഴ: ഐപിസി ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്ട് 49-ാമത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 1 മുതൽ 5 വരെ കായംകുളം ഫെയ്ത്ത് സെന്റർ ഗ്രൗണ്ടിൽ നടത്തപ്പെടും. പാസ്റ്റർ ബി മോനച്ചൻ കായംകുളം (ഐപിസി ആലപ്പുഴ ഈസ്റ്റ് സെന്റർ ശുശ്രൂഷകൻ) കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ പാസ്റ്റർ എം.വി വർഗീസ് (ഐപിസിസി സീനിയർ മിനിസ്റ്റർ), പാസ്റ്റർ സാം ജോർജ് (ഐപിസി ജനറൽ സെക്രട്ടറി ), പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി ), പാസ്റ്റർ രാജു ആനിക്കാട് (ഐപിസി കേരള സ്റ്റേറ്റ് ജോ: സെക്രട്ടറി ), പാസ്റ്റർ പിസി ചെറിയാൻ റാന്നി, പാസ്റ്റർ മോനിസ് ജോർജ് യു എസ് എ, പാസ്റ്റർ കെ ജെ തോമസ് കുമളി എന്നിവർ വചനശുശ്രുഷ നിർവഹിക്കും.ഹോളി ഹാർപ്സ്, ചെങ്ങന്നൂർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൂടാതെ സൺഡേ സ്കൂൾ, പി വൈ പി എ വാർഷികം, ശുശ്രൂഷക സമ്മേളനം, സംയുക്ത ആരാധന കർത്തൃമേശ, എന്നിവയും കൺവെൻഷനോട് അനുബന്ധിച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക് :9847845823, 702516323

Sharjah city AG