Ultimate magazine theme for WordPress.

QMPC വാർഷിക കൺവൻഷനു തുടക്കം

ഖത്തർ : ഖത്തറിൽ നടക്കുന്ന QMPC വാർഷിക കൺവൻഷനു തുടക്കം . കൺവെൻഷൻ്റെ ഒന്നാം ദിവസം വചനത്തിൽ നിന്നും പാസ്റ്റർ പ്രിൻസ് റാന്നി ശുശ്രുഷിച്ചു. മാനസികദാരിദ്ര്യവും ,ഭയവുംസമൂഹത്തെതകർക്കാനുള്ള സാത്താൻ്റെ പടയൊരുക്കമെന്ന് വിശ്വാസികൾ തിരിച്ചു അറിഞ്ഞു ദൈവത്തിൻ്റെ അസ്തിത്വവും ഇടപെടലും കാണണമെന്ന സന്ദേശമാണ് പാസ്റ്റർ പ്രിൻസ് റാന്നി നൽകിയത്. വിശ്വാസ നായകനായ ക്രിസ്തു, നിൻ്റെ ബൗദ്ധിക ദാരിദ്ര്യം മാറ്റുമെന്നും കുപ്പയിൽ നിന്നും നമ്മെ ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ പെന്തെക്കോസ്തു സഭകളുടെ ഐക്യവേദിയായ QMPC _ (ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ) യുടെ 2022 ലെ വാർഷിക കൺവെൻഷൻ്റെ ഉത്ഘാടനം QMPC പ്രസിഡന്റ് പാസ്റ്റർ ബിനു വർഗീസ് നിർവ്വഹിച്ചു. പാസ്റ്റർ സജി കടവൂർ അധ്യക്ഷനായിരുന്നൂ. യോഗത്തിൽ പാസ്റ്റർ ബിജു മാത്യുവിന്റെ നേതൃത്വത്തിലുള്ള QMPC ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു .ഷോയി വർഗീസ് സ്വാഗതം പറഞ്ഞു. പാസ്റ്റർ കെ.കോശിയുടെ സമാപന പ്രാർത്ഥനയോടെ യോഗം അവസാനിച്ചു .ഇന്ന് വ്യാഴാഴ്ച വൈകുന്നേരം 07 മുതൽ 09:30 വരെയാണ് കൺവെൻഷൻ്റ രണ്ടാം ദിനം .വെള്ളിയാഴ്ച രാവിലെ 8 മുതൽ 12 വരെയുള്ള സംയുക്ത ആരാധനയോടെ കൻവൻഷൻ സമാപിക്കും.

Sharjah city AG
Leave A Reply

Your email address will not be published.