മഞ്ഞുമലകളാല്‍ ഒറ്റപ്പെട്ട, ക്രൈസ്തവ വിരുദ്ധ ഗ്രാമങ്ങളിലേക്ക് സുവിശേഷവുമായി ടെലിവിഷൻ ചാനല്‍

ഒരുകാലത്ത് ആധുനിക തുർക്കിയിലെ പ്രാഥമിക മതമായിരുന്നു ക്രിസ്തുമതം. എന്നാൽ ക്രിസ്ത്യാനികൾ ഒരു ന്യൂനപക്ഷ ഗ്രൂപ്പിന്റെയും ഒരു ചെറിയ കൂട്ടം ആളുകളുടെയും ഭാഗമായതിനാൽ, അവരോട് മിണ്ടാതിരിക്കാൻ പലപ്പോഴും സമൂഹം പറയാറുണ്ട്. ക്രൈസ്തവർ നിരന്തരം ഒറ്റപ്പെടൽ അനുഭവിച്ചിരുന്നു

0 421

അങ്കാറ : തുര്‍ക്കിയിലെ ഇരുണ്ട ഗ്രാമങ്ങളിലേക്ക് യേശുക്രിസ്തുവിന്റെ സത്യ സുവിശേഷം സാറ്റ്-7 ടെലിവിഷന്‍ ചാനലിലൂടെ എത്തുന്നു.
തുര്‍ക്കിയില്‍ ക്രൈസ്തവ വിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ മൂലം കാലങ്ങളായി അപ്രാപ്യമായിരുന്ന അവസ്ഥയ്ക്ക് ഇതോടെ വിരാമം കുറിയ്ക്കപ്പെടുകയാണെന്ന് ഈസ്റ്റാംബൂള്‍ ഇമ്മാനുവേല്‍ പ്രൊട്ടസ്റ്റന്റ് ചര്‍ച്ചിന്റെ സുവിശേഷകനും ചാനല്‍ പ്രോഗ്രാം അവതാരകനുമായ പാസ്റ്റര്‍ സെം അര്‍ഡിന്‍ പറയുന്നു. പർവതപ്രദേശങ്ങളും കരിങ്കടലിന് സമീപമുള്ള ഗ്രാമങ്ങളും നിറഞ്ഞ ഈ വിദൂര സ്ഥലങ്ങളിലേക്ക് പോകാൻ ശ്രമിക്കുന്ന പാസ്റ്റർമാർക്ക് ഭൂപ്രദേശം തന്നെ ഒരു തടസ്സമായി മാറിയിരുന്നു. വെറും ന്യൂനപക്ഷമായി ഇവിടെ താമസിക്കുന്ന ക്രൈസ്തവരെയും മുസ്ളീങ്ങളെയും ലക്ഷ്യമാക്കിയാണ് സുവിശേഷ പരിപാടിയിലൂടെ ദൈവത്തിന്റെ മാറ്റമില്ലാത്ത വചനം എത്തിക്കുന്നത്.

ഒരുകാലത്ത് ആധുനിക തുർക്കിയിലെ പ്രാഥമിക മതമായിരുന്നു ക്രിസ്തുമതം. എന്നാൽ ക്രിസ്ത്യാനികൾ ഒരു ന്യൂനപക്ഷ ഗ്രൂപ്പിന്റെയും ഒരു ചെറിയ കൂട്ടം ആളുകളുടെയും ഭാഗമായതിനാൽ, അവരോട് മിണ്ടാതിരിക്കാൻ പലപ്പോഴും സമൂഹം പറയാറുണ്ട്. ക്രൈസ്തവർ നിരന്തരം ഒറ്റപ്പെടൽ അനുഭവിച്ചിരുന്നു. ഇപ്പോള്‍ തെക്കന്‍ നഗരമായ ഹാറ്റെ, കരിങ്കടിന്റെ സമീപ ഗ്രാമമായ ഗ്രാമങ്ങള്‍ ‍, കിഴക്കന്‍ നഗരമായ ഹക്കാരി മുതലായ പ്രദേശങ്ങളില്‍ സുവിശേഷശം എത്തുന്നുണ്ട്. മഞ്ഞുമലകളാല്‍ നിബിഢമായ ഇവിടത്തെ നിയന്ത്രിത ഗ്രാമങ്ങളില്‍ പാസ്റ്റര്‍മാര്‍ക്കും ബൈബിള്‍ അദ്ധ്യാപകര്‍ക്കും ഇപ്പോള്‍ കടന്നു ചെല്ലാനുള്ള അവസരങ്ങളും ലഭ്യമായിത്തുടങ്ങി. ക്രൈസ്തവര്‍ക്കും മറ്റ് ഇതര വിഭാഗങ്ങള്‍ക്കും ഒരുപോലെ സഹായകരമായ നിലയിലാണ് സാറ്റ്-7-ന്റെ സുവിശേഷ പരിപാടിയെന്ന് പാസ്റ്റര്‍ സെം പറയുന്നു. ക്രിസ്ത്യാനികൾക്ക് ദൈവവചനത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ മാത്രമല്ല, ഇത് സാറ്റലൈറ്റ് ടെലിവിഷനിലെ ഒരു പ്രോഗ്രാമായതിനാൽ, ക്രിസ്ത്യാനികളല്ലാത്ത ആളുകൾക്ക് ട്യൂൺ ചെയ്യാനും സുവിശേഷം അറിയുവാനും സഹായകമാകും എന്നാണ് ഈസ്റ്റാംബൂള്‍ ഇമ്മാനുവേല്‍ പ്രൊട്ടസ്റ്റന്റ് ചര്‍ച്ചിലെ സുവിശേഷകർ പ്രതീക്ഷിക്കുന്നത്.

Leave A Reply

Your email address will not be published.