Ultimate magazine theme for WordPress.

നിയമ വിഷയത്തിൽ ഡോക്ടറേറ്റ് നേടി പാസ്റ്റർ സാം ജെ. എബ്രഹാം

ചിത്തോഡ്ഗഡ് : നിയമ വിഷയത്തിൽ പിച്ച്ഡി കരസ്ഥമാക്കി രാജസ്ഥാൻ ചിത്തോഡ്ഗഡ് പെന്തകോസ്തൽ സഭയുടെ സഹശുശ്രുഷകൻ പാസ്റ്റർ സാം ജെ. എബ്രഹാം. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള മോഹൻലാൽ സുക്കാടിയ സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുന്നത്. ‘A Socio-Legal Study of Public Interest Litigation in India as Paradigm for Developing Nations’ എന്ന വിഷയത്തിലാണ് പിഎച്ഡി ലഭിച്ചിരിക്കുന്നത്. കോട്ട സർവകലാശാലയിൽ നിന്ന് സാമൂഹികശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ബാംഗ്ലൂർ യുണൈറ്റഡ് തിയോളജിക്കൽ കോളേജിൽ നിന്ന് ബി ഡി ബിരുദധാരി കൂടിയാണ് ഡോ. സാം ജെ എബ്രഹാം.

രാജസ്ഥാനിലെ മുതിർന്ന മിഷണറിമാരിലൊരാളായാ പാസ്റ്റർ ജോണി പി എബ്രഹാമിന്റെ മകനാണ് ഡോ. സാം എബ്രഹാം. സഭയുടെ സഹ ശുശ്രുഷകൻ ആയിരിക്കുമ്പോൾ തന്നെ ചിത്തോട്ഗഡിലുള്ള രവിന്ദ്രനാഥ്‌ ടാഗോർ ലോ കോളേജിന്റെ പ്രിൻസിപ്പൽ കൂടിയാണ്.
സ്കൂൾ അധ്യാപികയായ എലിസബത്ത് സാം ആണ് ഭാര്യ. ജെരമി സാം, ഹന്നാ സാം എന്നിവർ മക്കളാണ്.

Sharjah city AG