Ultimate magazine theme for WordPress.

ഇന്ത്യാ ടുഡേ ആവാര്‍ഡ് കേരളത്തിന്

തിരുവനന്തപുരം : ആരോഗ്യ രംഗത്തെയും ടൂറിസം മേഖലയിലെയും മികച്ച പ്രകടനം കാഴ്ച്ചവെച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാര്‍ഡ് കേരളത്തിന്. പൊതുജനാരോഗ്യ രംഗത്ത് കേരളം നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും കൊവിഡാനന്തര ടൂറിസത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചതിനുമാണ് അംഗീകാരം. 183.8 സ്‌കോര്‍ നേടിയാണ് കേരളം ആരോഗ്യമേഖലിയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. അതേസമയം ടൂറിസം മേഖലയില്‍ 90.5 പോയിന്റ് നേടി.
ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ ആരോഗ്യ ചെലവ് ദേശീയ ശരാശരിയുടെ മൂന്നിരട്ടിയിലധികം തുക ചെലവഴിച്ച് ആരോഗ്യ പരിരക്ഷാ ശൃംഖല സൃഷ്ടിച്ച് ആരോഗ്യരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വലിയ സംസ്ഥാനമായി കേരളം ഉയര്‍ന്നുവെന്നാണ് ഇന്ത്യാ ടുഡേ വിലയിരുത്തുന്നത്.

Sharjah city AG