Ultimate magazine theme for WordPress.

പ്രസിഡന്റിനെതിരെ സോഷ്യൽ മീഡിയ ആക്രമണം; കൊറിയൻ പുരോഹിതന് വിലക്ക്

സിയോൾ :പ്രസിഡന്റ് യൂൻ സിയോക്-യോളും ഭാര്യ കിം കുൻ-ഹീയും വിമാനത്തിൽ നിന്ന് വീഴുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഷെയർ ചെയ്തതിനു കൊറിയയിലെ കത്തോലിക്കാ വൈദികനെ പൊതു ശുശ്രൂഷയിൽ നിന്ന് വിലക്ക് ഏർപ്പെടുത്തി. ഡേജിയോൺ രൂപതയിലെ ബിഷപ്പ് അഗസ്റ്റിനസ് ജോങ്-സൂ കിം രൂപതാ വൈദികനായ ഫാദർ പാർക്ക് ജൂ-ഹ്‌വാനാണു ശുശ്രുഷകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. സഭയുടെ പൊതു ശുശ്രൂഷകളിൽ നിന്നും വൈദികനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്ന് ബിഷപ്പ് കിം ഇന്നലെ രൂപതയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു. വ്യാപകമായ ജനരോഷത്തെത്തുടർന്ന് ഫാദർ പാർക്ക് പോസ്റ്റുകൾ നീക്കം ചെയ്തു എങ്കിലും ഔപചാരികമായിക്ഷമാപണം നടത്താതെ ശുശ്രുഷയിൽ നിന്നുള്ള വിലക്ക് മാറ്റാൻ കഴിയില്ല എന്ന് പ്രസ്താവനയിൽ പറയുന്നു.

Sharjah city AG
Leave A Reply

Your email address will not be published.