Ultimate magazine theme for WordPress.

ട്വിറ്റ‍ർ ഇനി മസ്കിന് സ്വന്തം; അഴിച്ചുപണി തുടങ്ങി

അമേരിക്ക: ട്വിറ്റർ ഇനി ഇലോൺ മസ്കിന് സ്വന്തം. കോടതി നിർദേശിച്ചതനുസരിച്ച് കരാർ നടപ്പിലാക്കാനുള്ള കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. ഇലോൺ മാസ്ക് 44 ബില്യൺ ഡോളർ ചെലവഴിച്ചാണ് ട്വിറ്റർ സ്വന്തമാക്കിയത് . മസ്ക് ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ സിഇഒ പരാഗ് അഗർവാളിനേയും ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗാലിനെയും ലീഗൽ പോളിസി ട്രസ്റ്റ് മേധാവി വിജയ ഗഡ്ഡെയേയും പുറത്താക്കിയതായും റിപ്പോർട്ടുണ്ട്. മസ്ക് ട്വിറ്റർ ഏറ്റെടുക്കൽ പ്രഖ്യാപിച്ചപ്പോൾ തന്നെ പരാഗ് തെറിക്കുമെന്ന കാര്യത്തിൽ ഉറപ്പായിരുന്നു. ഇരുവരും തമ്മിൽ ട്വിറ്ററിൽ പലവട്ടം കൊമ്പുകോർക്കുകയും ചെയ്തിരുന്നു. എങ്കിലും പിരിഞ്ഞു പോകുമ്പോഴും പരാഗിനും സംഘത്തിനും നല്ല തുക നഷ്ടപരിഹാരം ലഭിക്കും. കൂടാതെ ട്വിറ്ററിലെ അവരുടെ ഓഹരികൾക്ക് അനുപാതികമായ പണം വേറെയും ലഭിക്കും. അടുത്ത കാത്തിരിപ്പ് ആരായിരിക്കും ട്വിറ്ററിന്‍റെ പുതിയ മേധാവിയെന്നതാണ്.

Sharjah city AG