Ultimate magazine theme for WordPress.

എത്യോപ്യ ടിഗ്രേ തലസ്ഥാനമായ മെക്കെല്ലിൽ വ്യോമാക്രമണം

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടികളുടെ കളിസ്ഥലത്ത് സ്ത്രീകളും കുട്ടികളുമടക്കം ഏഴ് പേർ കൊല്ലപ്പെട്ടത്

ആഡിസ് അബാബ:എത്യോപ്യയിലെ ടിഗ്രേ മേഖലയിൽ ജനറൽ ആശുപത്രിക്ക് സമീപം വ്യോമാക്രമണം. എയ്‌ഡർ ജനറൽ ഹോസ്പിറ്റലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കിബ്രോം ഗെബ്രെസെലാസി ആണ് വാർത്ത പുറത്തു വിട്ടത്. ഇന്നലെ രാത്രി വൈകി മൂന്ന് സ്‌ഫോടനങ്ങൾ ആണ് നടന്നത്. നാശനഷ്ടങ്ങളുടെയും ആളപായത്തിന്റെയും കണക്കുകൾ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞയാഴ്ച സർക്കാർ സേനയും ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടും (ടിപിഎൽഎഫ്) തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു , ഇതിനു പിന്നാലെ ആണ് സ്‌ഫോടനങ്ങൾ നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടികളുടെ കളിസ്ഥലത്ത് സ്ത്രീകളും കുട്ടികളുമടക്കം ഏഴ് പേർ കൊല്ലപ്പെട്ടത് . അക്രമത്തോട് പ്രതികരിച്ചുകൊണ്ട്, യുഎൻ കുട്ടികളുടെ ചാരിറ്റിയായ യുനിസെഫ് പറഞ്ഞു.

Leave A Reply

Your email address will not be published.