Ultimate magazine theme for WordPress.

ചൈനീസ് ഫോണുകള്‍ക്ക് വിലക്കില്ല; കേന്ദ്ര മന്ത്രാലയം

ഡൽഹി:12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ ഇന്ത്യയിൽ വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്‍ അറിയിച്ചു. ഇലക്ട്രോണിക് എക്കോസിസ്റ്റത്തിലേക്ക് ഇന്ത്യന്‍ കമ്പനികള്‍ അവരുടെ ഭാഗത്ത് നിന്നും സംഭവനകള്‍ നല്‍കേണ്ടതുണ്ടെന്നും അതിനര്‍ത്ഥം വിദേശ കമ്പനികളെ ഒഴിവാക്കുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി.
‘12,000 രൂപയില്‍ താഴെ വരുന്ന ഹാന്‍ഡ്സെറ്റുകള്‍ക്കായുള്ള കംപോണന്റ്സ് മാത്രം വിപണിയില്‍ ഇറക്കുന്നതിന് പകരം മൊത്തമായി എല്ലാ ശ്രേണിയിലേക്കും ഇത് വ്യാപിപ്പിക്കണം. നിലവില്‍ 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ നിരോധിക്കുന്നതിനെ കുറിച്ച് പദ്ധതികളൊന്നുമില്ല.

Sharjah city AG