Ultimate magazine theme for WordPress.

കൂടുതൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ അടുത്ത മാസം പുനരാരംഭിക്കുന്നു

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തു നിർത്തലാക്കിയിരുന്ന ട്രെയിനുകളാണ് വീണ്ടും ഓടിത്തുടങ്ങുക

തൃശ്ശൂർ: കൊല്ലം – എറണാകുളം മെമു (കോട്ടയം വഴി), എറണാകുളം – കൊല്ലം മെമു (ആലപ്പുഴ വഴി), കൊല്ലം – ആലപ്പുഴ കൊല്ലം പാസഞ്ചർ, കൊച്ചുവേളി – നാഗർകോവിൽ പാസഞ്ചർ എന്നിവ ജൂലൈ 11നും ഷൊർണ്ണൂർ – തൃശൂർ പാസഞ്ചർ ജൂലൈ 3 മുതലും തൃശൂർ – കണ്ണൂർ പാസഞ്ചർ ജൂലൈ 4 മുതലും സർവീസ് ആരംഭിക്കും. അൺറിസർവ്ഡ് എക്സ്‌പ്രസായിട്ടാകും പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കുക. എക്സ്‌പ്രസ് നിരക്ക് ബാധകമായിരിക്കുമെങ്കിലും കൗണ്ടറുകളിൽ നിന്നു തൽസമയം ടിക്കറ്റ് ലഭിക്കും. ജനറൽ കോച്ചുകൾ ഡീറിസർവ് ചെയ്യും. ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകളിൽ തുടരുന്ന റിസർവേഷനും വൈകാതെ പൂർണ്ണമായും പിൻവലിക്കും.

Sharjah city AG