Ultimate magazine theme for WordPress.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വ‍ര്‍ധനവ് പ്രാബല്യത്തിൽ

തിരുവനന്തപുരം: ശനിയാഴ്ച ഉച്ചക്ക് പ്രഖ്യാപിച്ച വർധനവ് അ‍ർധരാത്രി പ്രാബല്യത്തിലാകുമെന്നന് വൈദ്യുതി മന്ത്രി നേരത്തെ അറിയിച്ചിരുന്നു. മാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് താരിഫ് വ്യത്യാസം ഉണ്ടാകില്ല. 50 യൂണിറ്റിന് മുകളില്ലുള്ള ഉപയോക്താക്കൾക്കേ വർധനവ് ബാധകമാകു എന്ന് റഗുലേറ്ററി കമ്മീഷൻ വ്യക്തമാക്കിയിരുന്നു. 100 മുതൽ 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കൾ യൂണിറ്റിന് 25 പൈസ അധികം നൽകണം. കൊവിഡ് കാല ബുദ്ധിമുട്ടുകൾ കൂടി പരിഗണിച്ചാണ് നിരക്ക് വര്‍ദ്ധനയെന്നാണ് റഗുലേറ്ററി കമ്മീഷന്‍റെ പക്ഷം. സംസ്ഥാനത്ത് 25 ലക്ഷം ഉപഭോക്താക്കൾ പ്രതിമാസം 50 യൂണ്ണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരാണ്. ഇവരെ ബാധിക്കാതെയാണ് നിരക്ക് കൂടുന്നത്.

Sharjah city AG