Ultimate magazine theme for WordPress.

അസിസ്റ്റന്റ് പാസ്റ്ററെയും സൺഡേ സ്കൂൾ ടീച്ചറെയും തട്ടിക്കൊണ്ടുപോയി

അബൂജ: തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒഗുൻ സ്റ്റേറ്റിലെ പള്ളിയിൽ നിന്നും ഒരു അസിസ്റ്റന്റ് പാസ്റ്ററെയും സൺഡേ സ്കൂൾ അധ്യാപകനെയും തട്ടിക്കൊണ്ടുപോയി. ജൂൺ 13 ന് അർദ്ധരാത്രിക്ക്, അസിസ്റ്റന്റ് പാസ്റ്റർ ഒലുവാസ്യൂൻ അജോസ്, ഡാഗുൻറോ അയോബാമി എന്നിവരെ ആണ് എവെകോറോ ​​ലോക്കൽ ഗവൺമെന്റ് ഏരിയയിലെ ഗ്രാമപ്രദേശമായ വാസിമിയിലെ പള്ളി കെട്ടിടത്തിൽ നിന്ന് തട്ടികൊണ്ടുപോയത്. മുഖംമൂടി ധരിച്ച നാല് പേർ രണ്ട് പേരെ അടിച്ച് വലിച്ചിഴച്ചതായി പള്ളി അംഗം ഒലുവാജെസ്സെ സൺമഡെ പറഞ്ഞു. പ്രതികൾക്കായി അന്വേഷണം നടക്കുന്നതായി ഒഗുൺ സ്റ്റേറ്റ് പോലീസ് വക്താവ് അബിംബോള ഒയേമി അറിയിച്ചു.

Sharjah city AG