Ultimate magazine theme for WordPress.

യേശുവിൻ തൃപ്പാദത്തിൽ 12-മത്  പ്രാർത്ഥനാ സംഗമം ജൂൺ 18 ശനിയാഴ്ച

യേശുവിൻ തൃപ്പാദത്തിൽ പ്രാർത്ഥനാസംഗമം ഒരു വർഷം പൂർത്തിയാക്കുന്നു കോവിഡിന്റെ പിടിയിൽ ലോകം അമർന്നപ്പോൾ അനേകരുടെ ജീവനും ഉപജീവനോപാധികളും നഷ്ടമായപ്പോൾ, സ്വസ്ഥത നഷ്ടപ്പെട്ട ജീവിതങ്ങൾക്ക് നിസ്തുല സമാധാനത്തിന്റെ ഉറവിടവും,സമാധാനപ്രഭുവുമായ യേശുക്രിസ്തുവിനെ, ഏതെങ്കിലുമൊരു സഭാവിഭാഗത്തിന്റെയോ സംഘടനയുടെയോ അതിർവരമ്പുകളില്ലാതെ പരിചയപ്പെടുത്തുവാനായി ലോകത്തിന്റെ വിവിധ കോണുകളിൽ ഉപജീവനാർത്ഥം പാർക്കുന്ന ഏതാനും  സഹോദരങ്ങൾ ചേർന്ന് തുടക്കമിട്ട കൂട്ടായ്മയാണ് \’\’യേശുവിൻ തൃപ്പാദത്തിൽ\’\’.  2021  ജൂലൈ മുതൽ സൂം മീഡിയയിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ  ഒരു മുഖാന്തിരമായി ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിരുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ \’\’യേശുവിൻ തൃപ്പാദത്തിൽ\’\’പന്ത്രണ്ടാമത് പ്രാർത്ഥനാ സംഗമം ജൂൺ 18  ശനിയാഴ്ച ഇന്ത്യൻ സമയം  രാത്രി  8.30ന് ഓൺലൈനിൽ നടക്കും. പ്രശസ്ത സുവിശേഷകൻ പാസ്റ്റർ ജോളി ലാസർ((Shake of the Nations London) മുഖ്യ സന്ദേശം നൽകും.
കൂടാതെ അനുഗ്രഹീതരായ മറ്റു ദൈവദാസൻമാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കു.
ID : 828 3015 0680
Password : amen

Leave A Reply

Your email address will not be published.