Ultimate magazine theme for WordPress.

സൗദി ആശുപത്രികളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടരും

യുഎഇ:സൗദിയിലെ ആശുപത്രികളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടരും, ആശുപത്രികളിലെത്തുന്നവര്‍ മാസ്‌ക് ധരിക്കുകയും തവക്കല്‍ന സ്റ്റാറ്റസ് പ്രദര്‍ശിപ്പിക്കുകയും ചെയ്യണം.കഴിഞ്ഞ ദിവസം രാജ്യത്തെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച നടപടി ഹോസ്പിറ്റലുകള്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ബാധകമല്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും അരോഗ്യ സുരക്ഷയുടെ ഭാഗമായാണ് നിയന്ത്രണം നിലനിര്‍ത്തിയത്. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കുന്നതായി അറിയിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ഇതിനിടെ രാജ്യത്ത് ഇന്നു ആയിരത്തിന് മുകളില്‍ പുതിയ കോവിഡ് കേസുകളും മൂന്ന് മരണവും രേഖപ്പെടുത്തി.

Sharjah city AG