Ultimate magazine theme for WordPress.

ഓവു കൂട്ടക്കൊല; ശവസംസ്കാര തീയതി പ്രഖ്യാപിച്ചു

നൈജീരിയ:പെന്തകോസ്ത് ഞായറാഴ്‌ച ഓൻഡോ സ്‌റ്റേറ്റിലെ ഒവോയിലുള്ള സെന്റ് ഫ്രാൻസിസ് കാത്തലിക് പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കൂട്ട സംസ്‌കാരം ജൂൺ 17 വെള്ളിയാഴ്ച നടത്തുമെന്ന് ഒൻഡോ കത്തോലിക്കാ രൂപത അറിയിച്ചു. ആക്രമണത്തിൽ 40 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.ഓവോയിലെ എമുർ റോഡിലെ പുതിയ ശ്മശാനത്തിലാണ് കൂട്ട ശവസംസ്‌കാരം നടക്കുന്നത്.പരിക്കേറ്റവർ ഫെഡറൽ മെഡിക്കൽ സെന്റർ, സെന്റ് ലൂയിസ് കാത്തലിക് ചർച്ച് എന്നിവിടങ്ങളിലും ഓവോയിലും സംസ്ഥാനത്തെ മറ്റ് സ്വകാര്യ ആശുപത്രികളിലും ഇപ്പോഴും ചികിത്സയിലാണ്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ആക്രമണവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Sharjah city AG