Ultimate magazine theme for WordPress.

അബുദാബി: വാതക സ്‌ഫോടനത്തിൽ രണ്ട് മരണം, 120 പേർക്ക് പരിക്ക്

സ്‌ഫോടനത്തിൽ തകർന്ന ആറ് റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ നിന്ന് താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

അബുദാബിയിൽ ഇന്നുണ്ടായ വാതക സ്ഫോടനത്തിൽ രണ്ട് പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
 
പ്രാഥമിക കണക്കുകൾ പ്രകാരം 64 പേർക്ക് നിസ്സാര പരിക്കുകളും 56 പേർക്ക് മിതമായ പരിക്കുകളുമുണ്ടെന്ന് അബുദാബി അധികൃതർ സ്ഥിരീകരിച്ചു.
അൽ ഖാലിദിയ മേഖലയിലുണ്ടായ സ്‌ഫോടനത്തിൽ കടകൾക്കും ആറ് കെട്ടിടങ്ങളുടെ മുൻഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പ്രത്യേക സംഘങ്ങൾ സ്ഥലത്ത് പ്രവർത്തനം തുടരുകയാണെന്ന് അബുദാബി പോലീസ് അറിയിച്ചു.
Sharjah city AG