Ultimate magazine theme for WordPress.

സൗദിയില്‍ വായ്പ നിരക്കുകള്‍ വര്‍ധിപ്പിച്ചു

സൗദി ദേശീയ ബാങ്ക് വായ്പാ നിരക്കുകള്‍ വര്‍ധിപ്പിച്ചു. സൗദി ദേശീയ ബാങ്കായ സാമയാണ്
വായ്പാ നിരക്കുകള്‍ ഉയര്‍ത്തിയത്. റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകളും അരശതമാനം തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്.വര്‍ദ്ധിച്ച പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ്‌നടപടി.റിവേഴ്‌സ് റിപ്പോ നിരക്ക് ഒന്നേകാല്‍ ശതമാനത്തില്‍ നിന്നും ഒന്നേ മുക്കാല്‍ ശതമാനമായും, റിവേഴ്‌സ് റിപ്പോ നിരക്ക് മുക്കാല്‍ ശതമാനത്തില്‍ നിന്ന് ഒന്നേ കാല്‍ ശതമാനവുമായാണ് ഉയര്‍ത്തിയത്. ആഗോള വിപണിയിലെ സാമ്പത്തിക സംഭവവികാസങ്ങളുടെ പശ്ചാതലത്തില്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വായ്പാ നിരക്കു അരശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്തിയതിന് പിന്നാലെയാണ് സൗദിയുടെയും നടപടി. കോവി ഡിനെ തുടര്‍ന്ന് ലോക്ഡൗ ണും, റഷ്യ യുക്രൈന്‍ സംഘര്‍ഷവുംആഗോള തലത്തില്‍ പ്രതിസന്ധികള്‍ക്കി.യു.എ.ഇ, ഖത്തര്‍ സെന്‍ട്രല്‍ ബാങ്കുകളും നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു.

Sharjah city AG