Ultimate magazine theme for WordPress.

കാസര്‍കോട് നാല് കുട്ടികളില്‍ ഷിഗെല്ല സ്ഥിരീകരിച്ചു

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഷിഗെല്ല ബാക്ടീരിയ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഷവര്‍മ കേസില്‍ ചികിത്സയിലുള്ള നാല് കുട്ടികള്‍ക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ബാക്ടീരിയ സ്ഥിരീകരിച്ചത്.

കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ മാസം ഷിഗെല്ല ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോഴിക്കോട് കോട്ടാംപറമ്പില്‍ 2020 ഡിസംബറില്‍ 11 വയസുകാരന്‍ ഷിഗെല്ല രോഗം ബാധിച്ച് മരിച്ചിരുന്നു. മലിന ജലത്തിലൂടെ ബാക്ടാരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതുമാണ് ഷിഗെല്ലയ്ക്ക് കാരണം. കഠിനമായ പനി കൂടി വരുന്നത് കൊണ്ട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുന്നു. വയറിളക്കത്തിന് പുറമെ വയറുവേദനയും ചര്‍ദിയുമുണ്ടാവുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം.

Sharjah city AG