Ultimate magazine theme for WordPress.

പാസ്റ്റർ വി. ജെ ജോർജിന്റെ സഹധർമ്മിണി ഏലിയാമ്മ ജോർജ്(94) കർതൃ സന്നിധിയിൽ

 

ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ നിലമ്പൂർ നോർത്ത് സെന്റർ ശുശ്രൂഷകനും ഐപിസി യിലെ സീനിയർ ദൈവദാസൻമാരിൽ ഒരാളുമായ പാസ്റ്റർ വി. ജെ ജോർജിന്റെ സഹധർമ്മിണി ഏലിയാമ്മ ജോർജ്(94) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. നാരകത്താനി മുക്കുഴിയിൽ കുടുംബാംഗമാണ്.  സംസ്കാരം പിന്നീട്.

മക്കൾ: പാസ്റ്റർ ജോൺ ജോർജ് (ഐപിസി മലബാർ മേഖല ചെയർമാൻ), ജേക്കബ് ജോർജ്, മറിയാമ്മ ജോയ്, എലിസബത്ത് കുര്യൻ

മരുമക്കൾ: സാറമ്മ ജോൺ, ജോയ് കുളക്കട, വത്സ ജേക്കബ്, പാസ്റ്റർ ബാബു തലവടി (ഐ പി സി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം

1950-ല്‍ കുടുംബജീവിതം ആരംഭിച്ച പാസ്റ്റർ വി.ജെ. ജോർജ് -ഏലിയാമ്മ ദമ്പതികൾ  ചിങ്ങവനം, കാനം, തലപ്പാടി, പുതുപ്പള്ളി, കൊട്ടാരക്കരയില്‍ ആയൂര്‍, പുത്തന്‍പീടിക, കലയപുരം, ഓടനാവട്ടം, തട്ട, പനവേലി, ഉമ്മന്നൂര്‍, വാളകം, ചെറുവയ്ക്കല്‍, ചാത്തന്നൂര്‍ എന്നീ സഭകളില്‍ ശുശ്രൂഷിച്ചു

1979-ല്‍ നിലമ്പൂര്‍ സെന്ററിന്റെ ശുശ്രൂഷകനായി മലബാറിലേക്ക്. അരനൂറ്റാണ്ടുകാലം നിലമ്പൂര്‍ മേഖലയില്‍ ഐ.പി.സി പ്രസ്ഥാനത്തിന്റെ കാരണവരായി പാസ്റ്റര്‍ വി.ജെ ജോര്‍ജ് ശുശ്രൂഷിക്കുന്നു. അദ്ദേഹത്തിൻ്റെ ശുശ്രൂഷയിൽ ഈകാലമത്രയും പങ്കാളിയായി കർത്തൃസേവ ചെയ്ത അമ്മച്ചി നിലമ്പൂരിലെങ്ങുമുള്ള ദൈവജനത്തിനു ഏറെ പ്രിയങ്കരിയായിരുന്നു.

 

Sharjah city AG
Leave A Reply

Your email address will not be published.