Ultimate magazine theme for WordPress.

ഇന്ന് സമ്പൂര്‍ണ അടച്ചിടല്‍;തമിഴ്‌നാട്ടില്‍ കടുത്ത നിയന്ത്രണം

ആശങ്ക ഉയര്‍ത്തി തമിഴ്‌നാട്ടില്‍കോവിഡ് കേസുകള്‍ ഉയരുന്നു.ഒരാഴ്ചയ്ക്കുള്ളില്‍ ദൈനംദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായ സാഹചര്യം കണക്കിലെടുത്ത് തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങളും കര്‍ശനമാക്കി.കഴിഞ്ഞ ഞായറാഴ്ച പുതിയതായി കോവിഡ് ബാധിച്ചവരുടെ എണ്ണം 860 മാത്രമായിരുന്നു. എന്നാല്‍ ഇന്നലെ രോഗബാധിതരുടെ എണ്ണം 10,978 ആയി കുതിച്ചുയര്‍ന്നു. നിയന്ത്രണം കടുപ്പിച്ചതിനാല്‍ ഞായറാഴ്ചകളിലെ സമ്പൂര്‍ണ അടച്ചിടലും തുടങ്ങി. അടിയന്തര സര്‍ക്കാര്‍ സര്‍വീസുകള്‍, പാല്‍, പത്രം, പെട്രോള്‍ പമ്പുകള്‍, എടിഎമ്മുകള്‍ തുടങ്ങിയ അവശ്യസര്‍വീസുകള്‍ക്കും ചരക്കുവാഹനങ്ങള്‍ക്കും മാത്രം നിയന്ത്രണം ഉണ്ടാക്കില്ല. ഭക്ഷണശാലകള്‍ക്കു രാവിലെ ഏഴുമുതല്‍ രാത്രി പത്തുവരെ പാര്‍സല്‍ സര്‍വീസിനായി തുറക്കാം.

Sharjah city AG