Ultimate magazine theme for WordPress.

9 ലിംഗവിഭാഗങ്ങൾ; സാൻ ഡീഗോ സ്കൂൾ നയം വിവാദത്തിൽ

സാൻ ഡീഗോ: കാലിഫോർണിയയിലെ രണ്ടാമത്തെ വലിയ സ്കൂൾ ഡിസ്ട്രിക്റ്റായ സാൻ ഡീഗോ യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്റ്റിന്റെ വെബ്‌സൈറ്റിലെ ഉള്ളടക്കം വൻ വിവാദമാകുന്നു. കുട്ടികൾക്ക് അവരുടെ പേരും ലിംഗസ്വത്വവും മാറ്റാൻ സഹായിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾക്കൊപ്പം 9 ലിംഗവിഭാഗങ്ങളും 28 ലൈംഗിക ആഭിമുഖ്യങ്ങളും ഉണ്ടെന്ന അവകാശവാദവും വെബ്‌സൈറ്റിലുണ്ട്.

സ്കൂളിന്റെ വെബ്‌സൈറ്റിലെ ഈ വിഭാഗം അടിച്ചമർത്തൽ സംവിധാനങ്ങളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് അവകാശപ്പെടുന്നു. മൂന്ന് മുതൽ ആറ് വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി ട്രാൻസ്‌ജെൻഡർ കുട്ടികളെക്കുറിച്ചും മറ്റുമുള്ള പ്രത്യേക പാഠഭാഗങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രാൻസ്‌ജെൻഡർ, സിസ്‌ജെൻഡർ, നോൺ-ബൈനറി, ഡെമിഗേൾ, ഡെമിബോയ്, ജെൻഡർ ഫ്ലൂയിഡ് തുടങ്ങി ഒൻപത് ലിംഗസ്വത്വങ്ങളെക്കുറിച്ചാണ് വെബ്‌സൈറ്റ് വിശദീകരിക്കുന്നത്. ഈ നീക്കം വിദ്യാഭ്യാസത്തേക്കാൾ ഉപരിയായി രാഷ്ട്രീയ അജണ്ട അടിച്ചേൽപ്പിക്കലാണെന്ന് ഡിഫെൻഡിംഗ് എഡ്യൂക്കേഷൻ’ കമ്മ്യൂണിക്കേഷൻ ഡയറക്ടർ എറിക്ക സാൻസി ആരോപിച്ചു. ഇത് സ്കൂൾ സംവിധാനത്തിലുള്ള വിശ്വാസം തകർക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

Sharjah city AG

Comments are closed.